Govt. College of Nursing, Alappuzha

മലയാള ഭാഷ

മലയാള ഭാഷാചരണം

 

01/11/2013 മുതല്‍ 31/10/2014 വരെയുള്ള മലയാള ഭാഷാ വര്‍ഷാചരണത്തിനുള്ള കര്‍മ്മ പരിപാടിയുടെ വിശദാംശങ്ങള്‍
1. മലയാള ഭാഷാ വര്‍ഷാചരണത്തോടനുബന്ധിച്ച് വര്‍ഷാചരണം സംബന്ധിക്കുന്ന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും മലയാള ഭാഷ ഔദ്യോഗിക ഭാഷയാക്കുന്നതില്‍ പൂര്‍ണ്ണത കൈവരിക്കുന്നതിനുമായി ശ്രീമതി. ഷീല ടി.കെ., സീനിയര്‍ സൂപ്രണ്ടിനെ നോഡല്‍ ഓഫീസറായി നിയമിച്ചും ഡോ. ബിന്‍സി ആര്‍, പ്രിന്‍സിപ്പാള്‍, ശ്രീ. വസന്തകുമാര്‍ കെ, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ശ്രീ. മോഹനന്‍ റ്റി.എസ്സ്., ക്ലര്‍ക്ക് എന്നിവരടങ്ങുന്ന ഒരു കമ്മറ്റി രൂപീകരിച്ചു.
2. 01/11/2013 മുതല്‍ 31/10/2014 വരെയുള്ള മലയാള ഭാഷാ വര്‍ഷാചരണത്തിനുള്ള കര്‍മ്മ പരിപാടി തയ്യാറാക്കി.
3. (i) നവംബര്‍ 1: കേരള പിറവി ദിനത്തില്‍ മലയാളം ശ്രേഷ്ഠ ഭാഷ എന്ന വിഷയത്തെ പറ്റി ഒരു പ്രഭാഷണം പ്രമു സാഹിത്യകാരന്‍ ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ നടത്തുന്നതാണ്. ഈ ചടങ്ങില്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ ഈ വിഷയത്തില്‍ പ്രസംഗം അവതരിപ്പിക്കും. ഇതില്‍ എല്ലാ ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിക്കുന്നതാണ്.
(ii) നവംബര്‍ 4: വിദ്യാര്‍ത്ഥി സംഘടനകളുടെ ആഭിമു്യത്തില്‍ മലയാളം ഉപന്യാസ മത്സരം.
(iii) നവംബര്‍ 5: മലയാള ദിനപത്രങ്ങളിലെ സാംസ്‌കാരിക സാഹിത്യ പ്രാധാന്യമുള്ള വാര്‍ത്തകളെ അധിഷ്ടിതമാക്കിയുള്ള ചര്‍ച്ച.
(iv) നവംബര്‍ 6: വിദ്യാര്‍ത്ഥി സംഘടനകളുടെ ആഭിമു്യത്തില്‍ മലയാള ചെറുകഥാ മത്സരം.
(v) നവംബര്‍ 7: ആംഗലേയ ഭാഷയുടെ ഭവിഷ്യത്തുകളും മലയാള ഭാഷയുടെ മാഹാത്മ്യവും എന്ന വിഷയത്തെകുറിച്ച് സംവാദം.
നവംബര്‍ 1 മുതല്‍ 7 വരെ മലയാള ഭാഷാ വര്‍ഷാചരണത്തിന്റെ ഭാഗമായി ആരോഗ്യ വിദ്യാഭ്യാസപരിപാടിയും ആരോഗ്യ പ്രദര്‍ശനവും സംഘടിപ്പിക്കുന്നു.
4. സ്ഥിരമായി ഉപയോഗിക്കേണ്ടി വരുന്ന സങ്കേതിക പദങ്ങളുടെ മലയാളത്തിലുള്ള പദകോശം ക്രോഡീകരിച്ച് വരുന്നു.
5. ഫയലുകളും കത്തുകളും കഴിവതും മലയാള ഭാഷയില്‍ എഴുതാന്‍ വിജ്ഞാപനം ഇറക്കി.
6. മലയാളദിനപത്രത്തിലെ സാംസ്‌കാരിക സാഹിത്യരംഗത്തെ പ്രാധാന്യമര്‍ഹിക്കുന്ന വാര്‍ത്ത നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുക.
7. മലയാള ദിനപത്രം വായന ശാലയില്‍ ലഭ്യമാക്കുക.
8. മലയാളം ടൈപ്പിങ് നിപുണത വര്‍ദ്ധിപ്പിക്കുവാന്‍ ജീവനക്കാര്‍ക്ക് വേണ്ട പരിശീലനം നല്‍കുക.
9. ഈ കലാലയത്തിലെ ഓരോ ബാച്ചിലും മാസം തോറും മലയാള പ്രസംഗ മത്സരം സംഘടിപ്പിക്കുക.
10. കലാമേളയില്‍ മലയാള പ്രസംഗം, പദ്യപാരായണം, ചെറുകഥ, കഥാരചന, കവിതാ രചന, നാടകം എന്നിവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക.
11. രോഗികള്‍ക്ക് മലയാള ഭാഷയില്‍ ആരോഗ്യ വിദ്യാഭ്യാസ പരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുക.
12. ഈ കലാലയത്തില്‍ മലയാളത്തില്‍ മാത്രം ആശയവിനിമയം നടത്തുക.
13. അപേക്ഷകളും നിര്‍ദ്ദേശങ്ങളും രേകളും ഉത്തരവുകളും കരടും എല്ലാം തന്നെ മലയാളത്തില്‍ മാത്രം കൈകാര്യം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം നല്‍കി.
14. കലാലയത്തില്‍ നടക്കുന്ന എല്ലാ ചടങ്ങുകള്‍ക്കും (ഉദ്ഘാടനം, കലാമേള, പ്രദര്‍ശനം, കായിക മത്സരം, ബിരുദദാന ചടങ്ങ്, യാത്രയയപ്പ്) മലയാള ഭാഷ നിര്‍ബന്ധമാക്കി.

2015-2016 വര്‍ഷത്തേയ്ക്ക് മലയാളം പരിപോഷിപ്പിക്കുന്നതിന് വേണ്ടി താഴെ പറയുന്ന പരിപാടികള്‍ നടത്താനുദ്ദേശിക്കുന്നു.
1. കൈയെഴുത്ത് മാസിക, പദകോശം, പൗരാവകാശരേ എന്നിവ തയ്യാറാക്കുക.
2. ഭാഷാ പണ്ഡിതരുടെ പ്രഭാഷണം സംഘടിപ്പിക്കുക.
3. സെമിനാറുകള്‍ സംഘടിപ്പിക്കുക.
4. ബോര്‍ഡുകള്‍ മലയാളത്തിലാക്കുക.
5. ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജ് ആലപ്പുഴയുടെ വെബ്‌സൈറ്റ് മലയാളത്തില്‍ കൂടി ആക്കുക.
6. വിവിധ മത്‌സരങ്ങള്‍ സംഘടിപ്പിച്ച് സമ്മാനങ്ങള്‍ നല്‍കുക.
7. മറ്റ് പരിപാടികള്‍.

ഗവ: നഴ്‌സിങ് കോളേജ്, ആലപ്പുഴ.

2015-16 വര്‍ഷത്തില്‍ മലയാളഭാഷാ പുരോഗതിയ്ക്ക് വേണ്ടി നടത്തുന്ന കാര്യപരിപാടികള്‍

1. സ്ഥിരമായി ഉപയോഗിക്കേണ്ടി വരുന്ന സങ്കേതിക പദങ്ങളുടെ മലയാളത്തിലുള്ള പദകോശം ക്രോഡീകരിച്ച് വരുന്നു.
2. ഫയലുകളും കത്തുകളും കഴിവതും മലയാള ഭാഷയില്‍ എഴുതുന്നുണ്ട്.
3. മലയാളദിനപത്രത്തിലെ സാംസ്‌കാരിക സാഹിത്യരംഗത്തെ പ്രാധാന്യമര്‍ഹിക്കുന്ന വാര്‍ത്ത നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
4. മലയാള ദിനപത്രം വായന ശാലയില്‍ ലഭ്യമാക്കിയിട്ടുണ്ട്.
5. മലയാളം ടൈപ്പിംഗ് നിപുണത വര്‍ദ്ധിപ്പിക്കുവാന്‍ ജീവനക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
6. ഈ കലാലയത്തിലെ ഓരോ ബാച്ചിലും മാസം തോറും മലയാള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നുണ്ട്.
7. കലാമേളയില്‍ മലയാള പ്രസംഗം, പദ്യപാരായണം, ചെറുകഥ, കഥാരചന, കവിതാ രചന, നാടകം എന്നിവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
8. രോഗികള്‍ക്ക് മലയാള ഭാഷയില്‍ ആരോഗ്യ വിദ്യാഭ്യാസ പരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുക പതിവാക്കിയിരിക്കുന്നു.
9. ഈ കലാലയത്തില്‍ മലയാളത്തില്‍ മാത്രം ആശയവിനിമയം നടത്തുന്നു.
10. അപേക്ഷകളും നിര്‍ദ്ദേശങ്ങളും രേകളും ഉത്തരവുകളും കരടും എല്ലാം തന്നെ മലയാളത്തില്‍ മാത്രം കൈകാര്യം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം പാലിക്കാറുണ്ട്.
11. കലാലയത്തില്‍ നടക്കുന്ന എല്ലാ ചടങ്ങുകള്‍ക്കും (ഉദ്ഘാടനം, കലാമേള, പ്രദര്‍ശനം, കായിക മത്സരം, ബിരുദദാന ചടങ്ങ്, യാത്രയയപ്പ്) മലയാള ഭാഷ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
12. അപേക്ഷകള്‍ കഴിവതും മലയാളത്തില്‍ നല്‍കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വരും മാസങ്ങളില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന കാര്യപരിപാടികള്‍

ആഗസ്റ്റ്:
ആഗസ്റ്റ് മാസത്തില്‍ ഓണത്തോടനുബന്ധിച്ച് കലാമേള നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു. കലാമേളയില്‍ മലയാള പ്രസംഗം, പദ്യപാരായണം, ചെറുകഥ, കഥാരചന, കവിതാ രചന എന്നിവ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നു. മലയാള വെബ്ബ് സൈറ്റിന്‍റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
സെപ്തംബര്‍:
സെപ്തംബര്‍ മാസത്തില്‍ രോഗികള്‍ക്ക് മലയാള ഭാഷയില്‍ ആരോഗ്യവിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ ഉദ്ദേശിക്കുന്നു.
ഒക്‌ടോബര്‍:
ഒക്‌ടോബര്‍ മാസത്തില്‍ പൗരാവകാശ രേഖ പൂര്‍ത്തിയാക്കിയത് പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നു.
നവംബര്‍
നവംബര്‍ മാസത്തില്‍ ഭാഷാ പണ്ഡിതരുടെ പ്രഭാഷണം സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നു. മലയാള ഭാഷാവാരാഘോഷം (ഒന്നാം തീയതിമുതല്‍ 7-o തീയതി വരെ)
വിദ്യാര്‍ത്ഥി സംഘടനകളുടെ ആഭിമു്യത്തില്‍ മലയാളം ഉപന്യാസ മത്സരം.
മലയാള ദിനപത്രങ്ങളിലെ സാംസ്‌കാരിക സാഹിത്യ പ്രാധാന്യമുള്ള വാര്‍ത്തകളെ അധിഷ്ടിതമാക്കിയുള്ള ചര്‍ച്ച.
വിദ്യാര്‍ത്ഥി സംഘടനകളുടെ ആഭിമു്യത്തില്‍ മലയാള ചെറുകഥാ മത്സരം. ഉപന്യാസ മത്സരം
ആംഗലേയ ഭാഷയുടെ ഭവിഷ്യത്തുകളും മലയാള ഭാഷയുടെ മാഹാത്മ്യവും എന്ന വിഷയത്തെകുറിച്ച് സംവാദം.
ഡിസംബര്‍
ഡിസംബറില്‍ ക്രിസ്തുമസ്സിനോടനുബന്ധിച്ച് കലാമേള നടത്തുവാന്‍ ഉദ്ദേശിക്കുന്നു.
ജനുവരി:
 ജനുവരി മാസത്തില്‍ കൈയ്യെഴുത്ത് മാസിക പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നു.
ഫെബ്രുവരി
ഫെബ്രുവരി മാസത്തില്‍ ലോകമാത്യഭാഷാദിനത്തോടനുബന്ധിച്ച് പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

2016-2017 വര്‍ഷത്തേയ്ക്ക് മലയാളം പരിപോഷിപ്പിക്കുന്നതിന് വേണ്ടി താഴെ പറയുന്ന പരിപാടികള്‍ നടത്താനുദ്ദേശിക്കുന്നു.
1. പദകോശ നിര്‍മ്മാണം, കൈയെഴുത്ത് മാസിക തയ്യാറാക്കുക, പൗരാവകാശരേ പൂര്‍ത്തിയാക്കുക.
2. ബോര്‍ഡുകള്‍ മലയാളത്തിലാക്കുക.
3. വെബ് സൈറ്റ് മലയാളത്തിലാക്കുക.
4. സെമിനാറുകള്‍ സംഘടിപ്പിക്കുക.
5. ഭാഷാ പണ്ഡിതരുടെ പ്രഭാഷണം സംഘടിപ്പിക്കുക.
6. വിവിധ മത്‌സരങ്ങള്‍ സംഘടിപ്പിച്ച് സമ്മാനങ്ങള്‍ നല്‍കുക.
7. സാക്ഷ്യപത്രങ്ങള്‍ മലയാളത്തില്‍ ആക്കുക.
8. ഫയലുകള്‍ പരമാവധി മലയാളത്തിലാക്കുക.
9. മലയാള പ്രസംഗ മത്‌സരം സംഘടിപ്പിക്കുക, പത്രപാരായണ മത്‌സരം സംഘടിപ്പിക്കുക, കൈയ്യെഴുത്ത് മത്‌സരം സംഘടിപ്പിക്കുക, മലയാളം ക്വിസ് മത്‌സരം സംഘടിപ്പിക്കുക.
10. ഓഫീസുകളിലെ കത്തിടപാടുകളും പരമാവധി മലയാളത്തിലാക്കുക.
11. മലയാളത്തില്‍ തയ്യാറാക്കിയ അപേക്ഷകള്‍ മാത്രം സ്വീകരിക്കുക.